FLASH NEWS>> വിമാനത്തില്‍ സ്ഫോടനം നടത്തിയ നൈജീരിയക്കാരന്‍ തീവ്രവാദിയെന്ന് സംശയം * ഭാര്യയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഇന്ത്യക്കാരനായ പ്രൊഫസര്‍ മുങ്ങിമരിച്ചു * ഭാര്യയെ കൊലപ്പെടുത്തിയ ഇന്ത്യന്‍ വംശജന് 18 വര്‍ഷത്തെ തടവു ശിക്ഷ * ചികിത്സക്കെത്തിയ കുട്ടികളെ പീഡിപ്പിച്ച ശിശുരോഗവിദഗ്ധന്‍ പിടിയില്‍ * ക്രിസ്മസ് കുര്‍ബാനക്കെത്തിയ മാര്‍പ്പാപ്പയെ യുവതി ആക്രമിച്ചു. * കേരളാ അസോസിയേഷന്‍ ഓഫ് ന്യൂഇംഗ്ലണ്ട് (കെയിന്‍) ക്രിസ്മസ്-ന്യൂഇയര്‍ ആഘോഷം ഗംഭീരമായി * ഫോമ കേരളാ കണ്‍വന്‍ഷന്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാവുന്നു* ശോശ്ശാമ്മ തോമസ്‌ ഷിക്കാഗോയില്‍ നിര്യാതയായി* കീന്‍ ജനറല്‍ബോഡി ആന്റ് ഫാമിലി നൈറ്റ് ആഘോഷങ്ങള്‍ ഗംഭീരമായി* പ്രവാസി പ്രതിഭാ പുരസ്‌കാരത്തിന്‌ മികച്ച പ്രതികരണം* സീറോ മലബാര്‍ കത്തീഡ്രലില്‍ ക്രിസ്തുമസ്-പുതുവത്സര ആഘോഷം

Thursday, December 24, 2009

ഒബാമയും മലയാളിയും ......

ഒബാമ ഭരണകൂടത്തിലെ ഇന്ത്യനമേരിക്കന്‍ വംശജരില്‍ മലയാളി പ്രാധിനിത്യം ഇല്ലാത്തതെന്തുകൊണ്ട് ?

ഇന്ത്യന്‍ പ്രധാനമന്ത്രി ഡോ.മന്മോഹന്‍സിംഗിന്റെ അമേരിക്കന്‍ പര്യടന വേളയില്‍ വൈറ്റ് ഹൗസിലെ ഇന്ത്യന്‍ പ്രാതിനിദ്ധ്യം ഏറെ ശ്രദ്ധേയമായത് ഇന്ത്യക്കാരായ എല്ലാവര്‍ക്കും അഭിമാനിക്കാന്‍ വക നല്‍കുന്നതായിരുന്നു. പ്രസിഡന്റ് ബറാക് ഒബാമ അധികാരത്തില്‍ വന്നതിനുശേഷം 26 ഇന്ത്യന്‍ അമേരിക്കന്‍ വംശജരെ വിവിധ
തസ്തികകളില്‍ അവരോധിച്ചത് ഇന്ത്യക്കാരുടെ അര്‍പ്പണമനോഭാവത്തോടുള്ള അദ്ദേഹത്തിന്റെ സമീപനം എത്രത്തോളം ദൃഢമാണെന്നതിന്റെ തെളിവാണ്.ഒബാമ അഡ്മിനിസ്‌ട്രേഷനില്‍ കടന്നു കൂടിയിട്ടുള്ള ഇന്ത്യന്‍ അമേരിക്കന്‍ ഉദ്യോഗസ്ഥവൃന്ദത്തിന്റെ പേരുവിവരങ്ങളിലൂടെ കണ്ണോടിച്ചാല്‍ ഒരു സത്യം മനസ്സിലാക്കാം. ഒരു മലയാളിയുടെ പേരുപോലും അതില്‍ കാണാന്‍ കഴിയില്ല. അഭ്യസ്ഥവിദ്യരും, അദ്ധ്വാനശീലരും, പ്രഗത്ഭരുമാണെന്ന് അഭിമാനം കൊള്ളുന്ന മലയാളികള്‍ എന്തുകൊണ്ടാണ് ഇങ്ങനെയുള്ള തന്ത്രപ്രധാനമായ പദവികളില്‍ നേട്ടം കൈവരിക്കാത്തത്?

മലയാളിക്ക് എന്ത് കൊണ്ട് ഒബാമ ഭരണ കൂടത്തില്‍ വേരുറപ്പിക്കാന്‍ കഴിയുന്നില്ല ..തുടങ്ങുന്നുഒരന്വേഷണം .......

ഇവിടെ ക്ലിക്ക് ചെയ്യുക

Wednesday, December 23, 2009

പിടി വിടാതെ ചെങ്ങന്നൂര്‍ !!!

ഫോമയുടെ 2010ലെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വത്തില്‍ ഉറച്ചു നില്‍ക്കുന്നതായി ഫോമ ന്യൂയോര്‍ക്ക്റീജിയന്‍ വൈസ് പ്രസിഡന്റ് റോയി ചെങ്ങന്നൂര്‍ പറഞ്ഞു. യുവാക്കളുടെയും സ്ത്രീകളുടെയും ശക്തമായപിന്തുണയുണ്ടെന്ന് അവകാശപ്പെടുന്ന അദ്ദേഹം ഇലക്ഷനില്‍ താന്‍ വിജയിക്കുമെന്ന ശുഭ പ്രതീക്ഷയുംപ്രകടിപ്പിച്ചു. കഴിഞ്ഞ ദിവസം ന്യൂയോര്‍ക്കില്‍ വച്ച് ഫോമ നേതൃത്വം നടത്തിയപത്രസമ്മേളനം തന്നെ അറിയിച്ചിരുന്നില്ലെന്നും ബേബി ഊരാളില്‍ പ്രസിഡന്റ്ആയേക്കുമെന്ന വാര്‍ത്ത മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും റോയിപറയുന്നു . താന്‍ ഫോമ നേതൃത്വസ്ഥാനത്തേക്ക് വരണമെന്ന്ആഗ്രഹിക്കുന്നവരുടെ ഒരു യോഗം കഴിഞ്ഞ ദിവസം ന്യൂയോര്‍ക്കില്‍ കൂടിയിരുന്നു. ഏകദേശം അറുപതോളം പേര്‍ അതില്‍ പങ്കെടുത്തു.


KeralaTimes.com

  © Blogger templates Newspaper III by Ourblogtemplates.com 2008

Back to TOP